കൊച്ചി : കേരളത്തിൽ നിന്ന് പോയ 45 അംഗ തീർത്ഥാടക സംഘം പലസ്തീനിൽ കുടുങ്ങിയതായി റിപ്പോർട്ട്. തീർത്ഥാടനത്തിന്റെ ഭാഗമായി 45 അംഗ സംഘം ഈജിപ്തിലേക്ക് പോകുന്നതിനിടെയാണ് ഹമാസ് ഭീകരാക്രമണം നടത്തിയത്. ഇതിന് പിന്നാലെ യുദ്ധവും ആരംഭിച്ചു. നിലവിൽ ഇവർ പലസ്തീനിലെ ബെത്‌ലഹേമിലുള്ള ഹോട്ടലിലാണ് താമസിക്കുന്നത്. ഇവർക്ക് അതിർത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്നും വിവരമുണ്ട്.
ജോർദാൻ, ഇസ്രയേൽ, പലസ്തീൻ, ഈജിപ്ത് സന്ദർശനത്തിനായി പോയ
എറണാകുളത്തെ സി.എം. മൗലവിയുടെ നേതൃത്വത്തിലുള്ള സംഘമാണിത്. ഒക്ടോബർ മൂന്നിനാണ് സംഘം യാത്ര പുറപ്പെട്ടത്. ടൂർ ഓപ്പറേറ്ററായ നസീറും സംഘത്തിനൊപ്പമുണ്ട്. ജോർദാനിലെ അമ്മാനിൽ സന്ദർശനം പൂർത്തിയാക്കിയ ശേഷം അൽ അഖ്സ പള്ളിയും സന്ദർശിച്ച് താബ വഴി ഈജിപ്തിലേക്ക് പോകാനായിരുന്നു ഇവരുടെ തീരുമാനം.
ശനിയാഴ്ച ഈജിപ്തിലേക്ക് പോകാനായി ബസിൽ കയറി യാത്ര ആരംഭിച്ചു. എഴുപത് കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ഇതോടെ എല്ലാ വഴികളും അടച്ചു. ഇന്ത്യൻ കോൺസുലേറ്റിലും അംബാസഡറെയും മുഖ്യമന്ത്രിയെയും വിവരം അറിയിച്ചിട്ടുണ്ട്. നിലവിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതുകൂടാതെ മറ്റൊരു 38 അംഗ തീർഥാടക സംഘവും ബെത്ലഹേമിൽ കുടുങ്ങിക്കിയതായി വിവരമുണ്ട്.
Discussion about this post