ജയ്‌പൂർ : രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നതിന്റെ തെളിവാണ് പ്രതാപ്ഗഡിലും കോട്ടയിലും നടന്ന സംഭവങ്ങളെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജസ്ഥാനിൽ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജസ്ഥാനിൽ പത്തൊൻപത് തവണയാണ് സർക്കാർ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത്. യുവാക്കളുടെ പ്രതീക്ഷകളാണ് കോൺഗ്രസ് സർക്കാർ തകർക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് വാഗ്ദാനം നൽകിയ സർക്കാർ അത് പാലിച്ചില്ല. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണം.കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്ത് വികസനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post