ജറുസലേം: യുദ്ധമര്യാദകളെല്ലാം കാറ്റിൽ പറത്തി ഹമാസിന്റെ ക്രൂരത തുടരുകയാണ്. ഇസ്രായേലിന്റെ സർവ്വനാശം ലക്ഷ്യമിട്ട് കണ്ണിൽ കണ്ടവരെ എല്ലാം ക്രൂരമായി കൊല്ലുകയാണ് ഭീകരർ. സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നെടുക്കുന്ന ഹമാസ് ഭീകരസംഘത്തിലെ ഏഴ് പേരെ വധിച്ച ഒരു ഇസ്രായേലി ദമ്പതികളുടെ കഥയാണ് ഇപ്പോൾ പൗരന്മാരെ സ്വയം പൊരുതാൻ പ്രചോദിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നത്.
11 മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ സുരക്ഷിതമായി ബങ്കറിൽ ഒളിപ്പിച്ച ശേഷമാണ് ദമ്പതികൾ പൊരുതാൻ ഇറങ്ങിയത്. ഇസ്രായേൽ സൈന്യത്തിന്റെ ഭാഗമായ ഇരുവരുടെയും കൈവശം തോക്കുകൾ ഉണ്ടായിരുന്നു. ഇസ്രായേൽ നിയമപ്രകാരം പുതുതായി പണിയുന്ന എല്ലാ വീടുകളിലും നിർബന്ധമായി ഒരു സുരക്ഷാ മുറി പണിതിരിക്കണം. ഭീകരർ വീട് വളഞ്ഞെന്ന് ഉറപ്പായതോടെ ഇവർ കുട്ടികളെ ബങ്കറിനുള്ളിലാക്കി. തുടർന്ന് നടത്തിയ പോരാട്ടത്തിൽ ഏഴ് ഭീകരരെ ഇവർ വധിച്ചു. എന്നാൽ ഭീകരരുടെ വെടിയേറ്റ ഇവരും താമസിയാതെ മരിച്ചു. അഡാറും ഇറ്റായ് ബെർഡിചിവ്സ്‌കി, കെഫാർ അസ എന്നിങ്ങനെയാണ് ദമ്പതിമാരുടെ പേര്.
കുട്ടികളെ 13 മണിക്കൂറിന് ശേഷം ഇറ്റായുടെ സഹോദരനും പിതാവും ചേർന്നാണ് കണ്ടെത്തിയത്. ഇരുവരും സുഖം പ്രാപിച്ച് വരികയാണെന്നും ധീരന്മാരായ ദമ്പതികളെ സ്മരിക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഇരുവരുടെയും ധീരപ്രവൃത്തിയിൽ അഭിമാനം തോന്നുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post