ലണ്ടൻ: ബ്രിട്ടണിൽ ഹമാസിനെ പിന്തുണച്ച് പാലസ്തീൻ കൊടി വീശുന്നത് നിയമവിരുദ്ധമാണെന്ന് യുകെ ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാൻ. ഹമാസിനെ പിന്തുണച്ച് പ്രകടനം നടത്തിയാൽ കേസ്സെടുക്കാനും പോലീസ് മേധാവികൾക്ക് സുവല്ല ബ്രാവർമാൻ നിർദ്ദേശം നൽകി. ഇസ്രയേലിനെതിരായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലെ ജൂത സമൂഹത്തെ ഭയപ്പെടുത്താനായി ഹമാസിന് പിന്തുണ നൽകുന്ന പ്രകടനങ്ങൾ നടത്തിയാൽ ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ ഉപയോഗിക്കണമെന്നാണ് സുവല്ല ബ്രാവർമാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
ബ്രിട്ടീഷ് തെരുവുകളിൽ പാലസ്തീൻ പതാക വീശുന്നത് ‘നിയമസാധുതയുള്ളതായിരിക്കില്ല’, അത് ഭീകര പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണെങ്കിൽ ശക്തമായ നിലപാട് എടുക്കണം, സുവല്ല ബ്രാവർമാൻ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു. ഇത് വംശീയ വിദ്വേഷങ്ങൾക്കുള്ള പ്രചാരണമായി കണക്കാക്കുമെന്നും സുവല്ല വ്യക്തമാക്കി.
ഇസ്രായേൽ ആക്രമിക്കപ്പെടുമ്പോഴെല്ലാം, ഇസ്‌ലാമിസ്റ്റുകളും മറ്റ് വംശീയവാദികളും ബ്രിട്ടനിലെ ജൂതന്മാർക്കെതിരെ വിദ്വേഷം വളർത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത് യഹൂദ സമൂഹത്തിനുള്ളിൽ ഭയം വർദ്ധിപ്പിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചീഫ് കോൺസ്റ്റബിൾമാരെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രാവർമാൻ പറഞ്ഞു. ‘
അതേ സമയം ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ ഇസ്രായേൽ എംബസിക്ക് സമീപം തടിച്ചുകൂടി. പാലസ്തീൻ കൊടികൾ ഉയർത്തി ഇസ്രായേലിനെതിരെ മുദ്രാവാക്യമുയർത്തി. പടക്കങ്ങളും ,പൂത്തിരികളും കത്തിച്ച് പ്രതിഷേധം ആഘോഷിക്കുകയായിരുന്നു . ഇത് ലണ്ടൻ തെരുവുകളിൽ സംഘർഷത്തിന് കാരണമായി. ഇതിന് ശേഷമാണ് ശക്തമായ നിലപാടുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തിയത്.
ഹൈ സ്ട്രീറ്റ് കെൻസിംഗ്ടൺ ട്യൂബ് സ്റ്റേഷനിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രകടനക്കാരെ പോലീസ് പിരിച്ചുവിട്ടു.സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Discussion about this post