തിരുവനന്തപുരം: മറ്റ് സിപിഐഎം നേതാക്കളിൽ നിന്ന് വിഭിന്നമായി ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സാക്ഷിയുള്ളവരലെല്ലാം അപലപിക്കും എന്നാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം കൂടിയായ കെ. കെ ഷൈലജ പറഞ്ഞത്.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു മാണെന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ കഴിയില്ലെന്നും കെ.കെ ഷൈലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
നേരത്തെ ഇസ്രായേലിന് നേരെ ഹമാസ് നടത്തിയത് പതിറ്റാണ്ടുകളായി നേരിടുന്ന അതിക്രമങ്ങോടുള്ള സഹിക്കെട്ട പ്രതികരണമെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അഭിപ്രായപ്പെട്ടത്.
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ സിപിഎം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഹമാസ് തീവ്രവാദ സംഘടനയാണെങ്കിൽ ഇസ്രയേലും തീവ്രവാദരാജ്യമാണെന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ ഷൈലജ ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ചത്.
Discussion about this post