Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”ഹമാസ് എന്നത് ഭീകരസംഘടന തന്നെ”; ബി ബി സി എഡിറ്ററുടെ ന്യായീകരണത്തിന് താഴെ വിശദീകരണവുമായി ട്വിറ്റർ ; സാമൂഹ്യമാദ്ധ്യമങ്ങളിലും നാണം കെട്ട് ബി ബി സി

by Brave India Desk
Oct 12, 2023, 06:52 am IST
in International
Share on Facebook
Tweet
WhatsAppTelegram

ലണ്ടൻ:  ബി ബി സി വിദേശകാര്യ എഡിറ്ററും ബ്രിട്ടനിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളുമായ ജോൺ സിംസണിൻ്റെ ട്വീറ്റ് അർദ്ധസത്യമാണെന്ന വിശദീകരണവുമായി ട്വിറ്റർ തന്നെ രംഗത്ത്. ഹമാസിനെ പടയാളികൾ എന്ന് ബി ബി സി വിശേഷിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ്  ട്വിറ്ററിൽ ജോൺ സിംസൺ എത്തിയത്. എന്നാൽ ജോൺ സിംസണിൻ്റെ ട്വീറ്റിനു താഴെ അദ്ദേഹം പറയുന്നതിലെ വസ്തുതാപ്പിഴവുകൾ നിരത്തി ട്വിറ്റർ തന്നെ വിശദീകരണക്കുറിപ്പുമായെത്തി.  ആദ്യമായാണ് ഇത്രയും മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ്റെ ട്വീറ്റിൽ ട്വിറ്റർ വിശദീകരണക്കുറിപ്പ് നൽകുന്നത്.  വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ലക്ഷക്കണക്കിന്  ആൾക്കാരാണ് ട്വിറ്ററിൻ്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബി ബി സി ആരെയും തീവ്രവാദികൾ എന്ന് വിളിക്കാറില്ലെന്നത് ബ്രിട്ടീഷ് രാഷ്ട്രീയക്കാർക്ക് അറിയാമെന്നും സ്വകാര്യമായി അവരതിനെ അനുകൂലിക്കുന്നുണ്ടെന്നുമാണ് ജോൺ സിംസൺ കുറിച്ചത്. തീവ്രവാദിയെന്ന് ആരെയെങ്കിലും വിളിച്ചാൽ നിങ്ങൾ പക്ഷം പിടിക്കുകയാണെന്നു തോന്നുമെന്നും അങ്ങനെ പക്ഷം പിടിക്കാത്തതുകൊണ്ടാണ് ലോകം മുഴുവൻ ബി ബി സി ശ്രദ്ധിക്കുന്നതെന്നും ജോൺ സിംസൺ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ബി ബി സിക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ ലക്ഷ്യം വച്ചാണ് ഈ വിശദീകരണം എഴുതിയതെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

Stories you may like

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

ഈ ട്വീറ്റിനു താഴെയാണ് ട്വിറ്ററിൻ്റെ വിശദീകരണം പ്രത്യക്ഷപ്പെട്ടത്. വിശദീകരണക്കുറിപ്പിൽ പറയുന്നതിങ്ങനെ;

“നിഷ്പക്ഷത എന്നത് പൂർണ്ണമായ പക്ഷം ചേരാതിരിക്കൽ ആവണമെന്ന് നിർബന്ധമില്ല. അത് പ്രാഥമിക ജനാധിപത്യ മര്യാദകളിൽ നിന്നുള്ള നിസ്സംഗത്വമാവരുത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചാവണം നിഷ്പക്ഷത പാലിക്കൽ എന്ന് ബി ബി സിയുടെ എഡിറ്റോറിയൽ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2021ൽ ബ്രിട്ടീഷ് ഗവണ്മെൻ്റ് ഹമാസിനെ ഭീകരസംഘടന എന്ന് പ്രഖ്യാപിച്ചതാണ്”.എന്നാണ് ബി ബി സി എഡിറ്ററുടെ ട്വീറ്റിനു താഴെ ട്വിറ്റർ വിശദീകരണകുറിപ്പ് നൽകിയത്. ബ്രിട്ടനിലെ  നിയമങ്ങൾക്കനുസ്സരിച്ച് ഹമാസ് ഭീകരസംഘടനയാണെന്നും അതുകൊണ്ട് ബി ബി സിയും അങ്ങനെ വിശേഷിപ്പിക്കാൻ ബാദ്ധ്യസ്ഥരാണെന്നും തെളിയിക്കുന്ന നിയമങ്ങളിലേക്കുള്ള ലിങ്കുകളും ട്വിറ്റർ വിശദീകരണത്തിൽ നൽകിയിട്ടുണ്ട്.

ഇതോടെ ലോകത്തെ ഏറ്റവും വലിയ മാദ്ധ്യമസ്ഥാപനങ്ങളിലൊന്നായ ബി ബി സി യുടെ നിഷ്പക്ഷതാ നാട്യം പൊളിഞ്ഞു വീണിരിക്കുകയാണെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ബി ബി സിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മാദ്ധ്യമപ്രവർത്തകനെ തന്നെ വഴിതെറ്റിക്കുന്ന വിശദീകരണങ്ങൾ നൽകിയെന്നതിൽ ഒരു സാമൂഹ്യമാദ്ധ്യമസ്ഥാപനത്തിന് തിരുത്തേണ്ടി വന്നു എന്നത് ബി ബി സിയുടെ ഇരട്ടത്താപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ട്വിറ്ററിൽ ആക്ഷേപങ്ങൾ ഉയരുന്നു.

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ പാർട്ടി നേതാക്കളും ബി ബി സിയുടെ ഈ നിഷ്പക്ഷതാ നാട്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് സാംസ്കാരികമന്ത്രി ലൂസി ഫ്രെയ്സർ ബിബിസി മേധാവി ടിം ഡേവിയോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: bbcIsrael-hamas conflicttwitter bbc
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

Discussion about this post

Latest News

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies