ജെറുസലേം: ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിലെ എല്ലാ അംഗങ്ങളും ‘ മരിച്ച മനുഷ്യർ’ ആണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് എന്നാൽ ദായേഷ് ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചതു പോലെ ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യേവെ നെതന്യാഹു പറഞ്ഞു.
ഹമാസിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി.
അതേസമയം ഇസ്രയേലിൽ ദേശീയ ഐക്യസർക്കാർ രൂപീകരിച്ചു. യുദ്ധകാര്യങ്ങൾ സംയുക്തമായി കൈകാര്യം ചെയ്യാനാണ് പുതിയ സർക്കാർ. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സ്, പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെട്ടതാണ് സർക്കാർ. യുദ്ധം അവസാനിക്കും വരെയാണ് ഐക്യസർക്കാരിന്റെ കാലാവധി.
Discussion about this post