ജെറുസലേം; ക്രൂരതയുടെ പര്യായമായി ഹമാസ് ഭീകർ. യുദ്ധത്തിനിടെ വിരമൃത്യുവരിച്ച സൈനികന്റെ ശവസംസ്‌കാര ചടങ്ങിനിടെ റോക്കറ്റാക്രമണവുമായി ഭീകരർ. 20 കാരനായ സൈനികൻ യാനാനി കാമികയാണ് ഹമാസ് ഭീകരരുമായി യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശവമഞ്ചവും വഹിച്ച് വിലാപ യാത്ര പോകുമ്പോഴായിരുന്നു വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയത്.
സൈറൺ മുഴങ്ങിയതോടെ വിലാപക്കാർ നിലത്തുവീണ് നിശബ്ദരായി കിടന്നു, രക്ഷനേടാൻ തലയിൽ കൈകൾ വച്ചാണ് കിടന്നതെന്ന് അവർ വ്യക്തമാക്കി. ഇത് ക്രൂരതയുടെ മറ്റൊരു തലം മാത്രമായിരുന്നുവെന്ന് സൈനികന്റെ മാതാവ് പറഞ്ഞു.
ഇസ്രായേലിൽ 40 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ശിരഛേദം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് വിദേശമാദ്ധ്യമ പ്രവർത്തക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഐ 24 ന്യൂസിന്റെ റിപ്പോർട്ടറായ നിക്കോൾ സെഡെക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഇസ്രായേൽ പ്രദേശത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ അക്രമ പ്രവർത്തനങ്ങളിൽ ഒന്നാണ്. ഇത്തരമൊരു സംഭവം ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.












