ജറുസലേം: ഹമാസ് ഭീകരരെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്ലാമിക് സ്റ്റേറ്റും ഹമാസും ഒന്നുതന്നെയെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹമാസിന്റെ പ്രാകൃത നടപടികൾക്കെതിരെ ഇസ്രായേലിന് പിന്തുണ നൽകിയതിൽ അമേരിക്കയ്ക്ക് നന്ദി. ഒരോ മണിക്കൂറിലും പൈശാചിക ശക്തികളെ നശിപ്പിക്കാനുള്ള തീരുമാനം കൂടുതൽ ശക്തമാകുന്നു. ഒരോ നിമിഷവും ക്രൂരതയുടെയും ധീരതയുടെയും കഥകളാണ് തങ്ങൾ കേൾക്കുന്നത്
ഇസ്രായേലിനൊപ്പം അമേരിക്കയുണ്ടെന്നതിന് തെളിവാണ് ബ്ലിങ്കണിന്റെ സന്ദർശനം. സംസാകരത്തിന്റെ ശത്രുക്കളാണ് തങ്ങളെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. കുഞ്ഞുകുട്ടികളുടെ പോലും തലയറുക്കുന്നു. ആളുകളെ ജീവനോടെ കത്തിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു. ആളുകളെ പീഡനത്തിന് ഇരയാക്കുന്നു. ഇങ്ങനെ പോകുന്നു ഹമാസിന്റെ പ്രാകൃത നടപടികൾ.
ഹമാസ് ഇസ്ലാമിക് സ്റ്റേറ്റാണെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശത്തോട് യോജിക്കുന്നു. ഐഎസ്‌ഐഎസിനെ പോലെ ഹമാസിനെയും നശിപ്പിക്കണം.
ഹമാസുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ അത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Discussion about this post