ജെറുസലേം: യുദ്ധക്കളത്തിൽ സൈനികരോടൊപ്പം ചേർന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. തങ്ങൾ പലസ്തീനി പൗരന്മാരോടല്ല ഏറ്റുമുട്ടുന്നതെന്നും ഹമാസ് ഭീകരോടാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ എന്റെ ശത്രുക്കൾക്ക് വൈദ്യുതിയോ വെള്ളമോ നൽകാൻ പോകുന്നില്ല. മറ്റാരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ നൽകൂ എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങൾ ഹമാസിനെ ലക്ഷ്യമിടാൻ പോകുകയാണ്, നിങ്ങൾ ആരെയെങ്കിലും മനുഷ്യകവചമായി ഉപയോഗിക്കുകയാണെങ്കിൽ അത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ ഹമാസിനോട് പറയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എലൈറ്റ് സയണെറ്റ് മത്കൽ കമാൻഡോ യൂണിറ്റിൽ സേവനമനുഷ്ഠിച്ച ബെന്നറ്റ് ഹീബ്രു സർവകലാശാലയിലെ ലോ സ്‌കൂളിൽ ചേർന്നാണ് പഠിച്ചത്. 1999 ൽ അദ്ദേഹം സിയോട്ട എന്ന ആന്റി-ഫ്രോഡ് സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനായി, അത് 2005 ൽ യുഎസ് ആസ്ഥാനമായുള്ള ആർഎസ്എ സെക്യൂരിറ്റിക്ക് 145 മില്യൺ ഡോളറിന് വിറ്റു. ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ 2006 ലെ ഇസ്രായേലിന്റെ യുദ്ധത്തിന്റെ കയ്പേറിയ അനുഭവം തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതായി ബെന്നറ്റ് മുൻപൊരിക്കൽ പറഞ്ഞിരുന്നു.
Discussion about this post