ബെയ്‌റൂട്ട് : ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനൻ അതിർത്തിയിലാണ് സംഭവം. റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
തെക്കൻ ലബനനിൽ റോയിട്ടേഴ്‌സിനായി ലൈവ് വീഡിയോ നൽകുന്ന സംഘത്തിലെ അംഗമായിരുന്നു ഇസാം അബ്ദല്ല. യുദ്ധമുഖത്ത് നിന്ന് നേരിട്ടായിരുന്നു ഇവർ വീഡിയോ നൽകിയിരുന്നത്. റോയിട്ടേഴ്‌സിന്റെ തായിർ അൽസുഡാനി, മഹെർ നസേ, അൽജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദർ എഎഫ്പിയുടെ രണ്ട് മാദ്ധ്യമപ്രവർത്തകർ എന്നിവരാണ് പരിക്കേറ്റ മറ്റ് ആറു പേർ.
”ഞങ്ങളുടെ വീഡിയോഗ്രാഫർ ഇസാം അബ്ദല്ല കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്,” എന്ന് റോയിട്ടേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. അതിർത്തിയിലെ ഏറ്റുമുട്ടലുകളുടെ തത്സമയ കവറേജ് നൽകുന്ന തെക്കൻ ലെബനനിലെ റോയിട്ടേഴ്സ് ക്രൂവിന്റെ ഭാഗമായിരുന്നു അബ്ദുല്ല. എന്നാൽ ഇസാം അബ്ദുള്ളയ്ക്കും മറ്റ് മാദ്ധ്യമപ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
Discussion about this post