എറണാകുളം: ആഭരണ പ്രേമികളെ ഞെട്ടിച്ച് സ്വർണ വില. പവന് ഒറ്റയടയ്ക്ക് 1120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 44,000 കടന്നു. 44, 320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഗ്രാമിന് 140 രൂപയുടെ വർദ്ധനവ് ആണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5540 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഞെട്ടിച്ച് സ്വർണവിലയിൽ വലിയ വ്യത്യാസം ഉണ്ടാകുന്നത്. ആദ്യമായിട്ടാണ് സ്വർണ വില ഒറ്റയടിയ്ക്ക് ഇത്രയും വലിയ വില വ്യാത്യാസം ഉണ്ടാകുന്നത്.
ഇസ്രായേൽ ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ സ്വർണവില ഉയരുന്നുണ്ട്. ഇതാണ് കേരളത്തിലെ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം ഉയരുന്നുണ്ട്. ഇതാണ് വിലവർദ്ധനവിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സ്വർണവില ഉയർന്നിരുന്നു. വരും ദിവസങ്ങളിലും വില വർദ്ധനവ് തുടരുമെന്നാണ് വിവരം.
Discussion about this post