റായ്പൂർ: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷം ജനാധിപത്യത്തിന്റെ സൗന്ദര്യം എല്ലാരീതിയിലും അനുഭവിക്കാൻ ഒരുങ്ങി ചത്തീസ്ഗഢിലെ ബസ്തർ നിവാസികൾ. കമ്യൂണിസ്റ്റ് ബാധിത മേഖലയായ ഛത്തീസ്ഗഢിലെ ബസ്തറിലെ 120 ലധികം ഉൾനാടൻ ഗ്രാമങ്ങളിലെ നിവാസികൾക്ക് ഇത്തവണ സ്വന്തം ബൂത്തിൽ വോട്ട് ചെയ്യാം. സ്വാതന്ത്ര്യത്തിന്ശേഷം ആദ്യമായി ഈ സ്ഥലങ്ങളിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. മുൻപ് കമ്യൂണിസ്റ്റ് ഭീകരർ വിഹരിച്ചയിടങ്ങളിൽ പോളിംഗ് ബൂത്തുകൾ ഉയരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗം വോട്ടർമാർക്കും 8 മുതൽ 10 കിലോമീറ്റർ വരെ കാൽനടയായി മലകളും അരുവികളും താണ്ടി വേണമായിരുന്നു വോട്ട് ചെയ്യാൻ വരേണ്ടിയിരുന്നു. പുതിയ സാഹചര്യത്തെ ‘ബുള്ളറ്റിന് മേൽ ബാലറ്റ്’ നേടിയ വിജയമായാണ് അധികൃതർ കണക്കാക്കുന്നത്.
ഒരുകാലത്ത് നക്സൽ കോട്ടകളായി കണക്കാക്കപ്പെട്ടിരുന്ന ഇന്റീരിയർ പോക്കറ്റുകളിലെ പുതിയ പോളിംഗ് സ്റ്റേഷനുകൾ ബസ്തർ മേഖലയിലെ മെച്ചപ്പെട്ട സുരക്ഷാ സാഹചര്യത്തെയും ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെയും സൂചനയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ 12 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നവംബർ 7 ന് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ആണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ബസ്തർ മേഖലയിൽ 126-ലധികം പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
126 പുതിയ ബൂത്തുകളിൽ 15 എണ്ണം കാങ്കർ അസംബ്ലി മണ്ഡലത്തിലും 12 എണ്ണം അന്തഗഢിലും അഞ്ച് ഭാനുപ്രതാപ്പൂരിലും (കങ്കർ ജില്ലയിലും) 20 കോണ്ടയിലും (സുക്മ ജില്ലയിലും), 14 ചിത്രകോട്ടിലും നാലെണ്ണം ജഗദൽപൂരിലും, ഒന്ന് ബസ്തറിലും (ബസ്തർ ജില്ല) കൊണ്ടഗാവിൽ 13, കേശ്കലിൽ (കോണ്ടഗാവ് ജില്ലയിൽ) 19, നാരായൺപൂരിൽ ഒമ്പത്, ദന്തേവാഡയിൽ എട്ട്, ബിജാപൂരിൽ ആറ് എന്നിങ്ങനെയുമാണ് സജീകരിക്കുക.
പ്രദേശത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 65-ലധികം പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചത് ശ്രദ്ധേയമായ മാറ്റത്തിന് കാരണമായി. ഇതുവഴി വിദൂര ഗ്രാമങ്ങളിൽ ബൂത്തുകൾ സ്ഥാപിക്കാൻ സഹായിച്ചു.
ഒരു കാലത്ത് നക്സൽ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ചന്ദമേത, ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിൽ നിന്ന് 65 കിലോമീറ്റർ അകലെ ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിലെ തുളസി ഡോംഗ്രി കുന്നുകളുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഗ്രാമത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയത്.
Discussion about this post