കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ച് ദിവ്യാംഗരായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കൊല്ലം ചടയമംഗലത്ത് ആയിരുന്നു സംഭവം. പിന്നീട് ഇവരെ വിട്ടയച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഞ്ച് വിദ്യാർത്ഥികളെയാണ് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വാഹനം എടുത്ത് പോകാൻ ഒരുങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇവിടെ എത്തിയത്. തുടർന്ന് ഹോൺ മുഴക്കി. എന്നാൽ കേൾവി പരിമിതിയുള്ളതിനാൽ ഇവർ തടസ്സം നീക്കിയില്ല. ഇതേ തുടർന്ന് അഞ്ച് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണെന്ന് വ്യക്തമായതോടെ പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു.
തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാർത്ഥികളാണ് ഇവർ. ഇവിടുത്തെ അധികൃതർ എത്തിയ ശേഷം അവർക്കൊപ്പമാണ് വിദ്യാർത്ഥികളെ വിട്ടയച്ചത്.
Discussion about this post