മലപ്പുറം: കുറ്റുപ്പുറത്ത് പോക്‌സോ കേസിൽ വയോധികൻ അറസ്റ്റിൽ. പുത്തൻപീടികയിൽ മൊയ്തീൻകുട്ടിയെ (73) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 13 കാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനാണ് മൊയ്തീൻകുട്ടിയ്‌ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസ് എടുത്തത്.
സ്‌കൂളിൽ നടത്തിയ കൗൺസിംഗിനിടെ ആണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. അദ്ധ്യാപകർ വിവരം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ ആയിരുന്നു പോലീസ് നടപടി സ്വീകരിച്ചത്. രണ്ട് സ്ഥലങ്ങളിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് വിവരം.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മൊഴിയെടുക്കും. മൊയ്തീനെ തിരൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.












