ജറുസലേം: ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തുന്ന കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതിർത്തി കടന്ന് എത്തിയ ഭീകരർ വീടുകളിൽ അതിക്രമിച്ച് കടക്കുന്നതും ആളുകളെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹമാസിന്റെ ക്രൂരത വ്യക്തമാക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമേറിയ വീഡിയോ ഇസ്രായേലി പ്രതിരോധ സേനയാണ് പുറത്തുവിട്ടത്.
ഹമാസ് ഭീകരർ ശരീരത്തിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഏറ്റുമുട്ടലിൽ ഇയാളെ സൈന്യം വധിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ശരീര പരിശോധനയിൽ ആണ് ക്യാമറ കണ്ടെടുത്ത്. ഏത് ദിവസത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് വ്യക്തമല്ല. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.
ഇസ്രായേലികൾക്കെതിരെ കൊലവിളി മുഴക്കി ഹമാസ് ഭീകരർ വാഹനങ്ങളിൽ കൂട്ടത്തോടെ അതിർത്തി കടക്കുന്നതായി ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത് കാണാം. തുടർന്ന് ഇസ്രായേലിലെ ജനവാസ മേഖലയിൽ കടന്ന ഇവർ സൈന്യത്തിനും സാധാരണക്കാർക്കും നേരെ വെടിയുതിർക്കുന്നു. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഭീകരരുടെ കൈവശം കാണാം. വീഡിയോയിൽ മുഴുനീളം വെടിയൊച്ചകളാണ് കേൾക്കാൻ കഴിയുക.
അതിർത്തി കടന്നെത്തിയ ഭീകരർ പ്രദേശത്തെ വീടുകൾ മുൻപിൽ നിന്ന് അകത്തേക്ക് തുരുതുരാ വെടിയുതിർക്കുന്നു. ആംബുലൻസ് ഉൾപ്പെടെ തകർക്കുന്നുണ്ട്. മറ്റൊരു വീടിന് അകത്തേക്ക് ജനൽവഴി കടന്ന് ആളുകളെ തിരയുന്നുണ്ട്. എന്നാൽ ആരെയും കാണാൻ കഴിഞ്ഞില്ല. തുടർന്ന് വെടിയുതിർത്ത ശേഷം തിരികെ മടങ്ങുന്നു. മറ്റൊരു വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് ഭീകരൻ നിലവിളിച്ച് നിലത്ത് വീഴുന്നതും കാണാം.
⚠️Trigger Warning ⚠️
RAW FOOTAGE: Hamas jihadists squad invasion and killing spree of an innocent Israeli community.
The filmed terrorist was neutralized by Israeli security forces. pic.twitter.com/4sKuxl9uRq
— Israel Defense Forces (@IDF) October 15, 2023
Discussion about this post