തൊടുപുഴ ; പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദിവിട്ടിറങ്ങി എം.എം. മണി .കരുണാപുരം പഞ്ചായത്തിന്റെ കേരളോത്സവം വേദിയിലാണു സംഭവം. കരുണാപുരം പഞ്ചായത്ത് പ്രസിഡണ്ടിനോട് നേരത്തെ തന്നെ മണിക്ക് ചെറിയ ചൊടിപ്പുകളുണ്ടായിരുന്നതായാണ് സൂചന. മണിയുടെ നാവ് നേരെയാകുവാൻ പ്രർഥനാ യജ്ഞം സംഘടിപിച്ച മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് ആണ് കരുണാപുരം പ്രസിഡണ്ട്. പരിപാടി നേരത്തെ തുടങ്ങിയതിനാലാണ് ആളുകൾ കുറഞ്ഞതെന്നാണ് മിനി പ്രിൻസ് പറയുന്നത്.
ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പുതിയ ഓപ്പൺസ്റ്റേജിന്റെയും കേരളോത്സവം സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിനാണ് കൂടാറിലേക്ക് മണിയെ ക്ഷണിച്ചത്. എന്നാൽ ഉദ്ഘാടന സമ്മേളനത്തിന് 20 പേർ മാത്രമെ എത്തിയുള്ളൂ. ഇത് മണിയെ ചൊടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ ഇക്കാര്യത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നു വേദിയിലിരുന്ന മിനി പ്രിന്‍സിനോടു മണി പറഞ്ഞു. അത്യവശ്യമുള്ളതിനാൽ പോകുകയാണെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തി എന്നു വരുത്തി എം.എം. മണി വേദിവിട്ടു. ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിർക്കുമെന്നും മണി പറഞ്ഞു.
അതേസമയം എം.എം. മണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിപാടി നേരത്തെ നടത്തിയതെന്നും ഇതിനാലാണ് ആളു കുറഞ്ഞതെന്നുമാണു സംഘാടകരുടെ പ്രതികരണം. 6 മണിക്കു തീരുമാനിച്ച പരിപാടി അഞ്ചേകാലിനു തുടങ്ങേണ്ടി വന്നാൽ ആളുകൾ ഉണ്ടാകുമോ എന്നാണു പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസിന്റെ ചോദ്യം. ഇത് സംഘാടകരുടെ വീഴ്ചയല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു.
Discussion about this post