ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 3-2 നാണ് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളിയത്. വിഷയത്തിൽ നാല് വ്യത്യസ്ത വിധികൾ ആയിരുന്നു ബെഞ്ചിൽ നിന്നും ഉയർന്നുവന്നത്.
ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ, ഹിമ കോഹ്ലി എന്നിവർ അദ്ധ്യക്ഷരായ അഞ്ച് അംഗ ബെഞ്ച് ആയിരുന്നു ഹർജി പരിഗണിച്ചത്. ഇതിൽ ഡിവൈ ചന്ദ്രചൂഡും സഞ്ജയ് കിഷനും ഹർജിക്കാരെ പിന്തുണച്ചു. എന്നാൽ ഹിമ കോഹ്ലി ഒഴികെയുള്ള മറ്റ് രണ്ട് പേർ ഹർജിക്കാരെ എതിർത്തു. ഇവർക്കൊപ്പം ഹിമ കോഹ്ലിയും ചേർന്നതോടെയായിരുന്നു ഹർജി 3-2 ന് തള്ളിയത്.
വിവാഹത്തിന് നിയമസാധുത നൽകണമെങ്കിൽ നിയമത്തിൽ മാറ്റം വരുത്തണം. ഇതിന് കോടതിയ്ക്ക് കഴിയില്ല. ഇതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. എന്നാൽ നിയമസാധുത നൽകാൻ കഴിയില്ല. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാൻ കഴിയില്ല. സ്വവർഗ്ഗ പങ്കാളിയ്ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു.
വിവാഹത്തിന് നിയമ സാധുത വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വവർഗ ദമ്പതികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇതിൽ പത്ത് ദിവസത്തോളം വാദം കേട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിധി.
Discussion about this post