മുംബൈ:മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് എയറിലായി എയർഏഷ്യ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടോണി ഫെർണാണ്ടെസ്. റൂമിൽ യുവതി മസാജ് ചെയ്യുന്നതിനിടെ ടോണി ഫെർണാണ്ടസ് കമ്പനിയുടെ യോഗത്തിലും പങ്കെടുക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.
മസാജിങ്ങിനു വിധേയനാകുന്ന സമയത്തുതന്നെ കമ്പനിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനും അവസരം നൽകുന്ന ശൈലിയെ അഭിനന്ദിച്ച് ടോണി ഫെർണാണ്ടസ് തന്നെയാണ് ഈ ചിത്രം ‘ലിങ്ക്ഡ് ഇന്നി’ൽ പങ്കുവച്ചത്.
നിരവധി പേരാണ് ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയത്. മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വസ്ത്രം ധരിക്കുന്നതിന് അതിൻറേതായ രീതികൾ ഉണ്ടെന്നും ഇത്തരത്തിൽ ഒരു യോഗത്തിൽ പങ്കെടുക്കുന്നത് മോശമാണെന്നുമൊക്കെയാണ് ചിത്രത്തിന് വരുന്ന കമൻറുകൾ.
Discussion about this post