ഗാസ: ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചതോടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് കീഴടങ്ങാൻ ഉപാധി വെച്ചതായി റിപ്പോർട്ട്. ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചാൽ ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ ഒരു മണിക്കൂറിനുള്ളിൽ മോചിപ്പിക്കാൻ സംഘടന തീരുമാനിച്ചതായി മുതിർന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഗാസയിൽ കഴിഞ്ഞ രാത്രിയും ഇസ്രയേൽ ശക്തമായ വ്യോമാക്രമണം തുടർന്ന പശ്ചാത്തലത്തിലാണ് ഹമാസിന്റെ നിലപാട് മാറ്റം. ഹമാസ് ആക്രമണത്തിനെതിരെ ഇസ്രയേലിന് പിന്തുണ അറിയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെൽ അവീവിൽ എത്തിയതും ഹമാസിനെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.
ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ജിഹാദി ആക്രമണത്തിൽ 1,300 പേർ കൊല്ലപ്പെടുകയും 250ഓളം ഇസ്രയേലികൾ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹമാസിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധപ്രഖ്യാപനം നടത്തുകയും പ്രത്യാക്രമണം കടുപ്പിക്കുകയും ചെയ്തിരുന്നു. ജിഹാദിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയും രംഗത്ത് വന്നിരുന്നു.
Discussion about this post