കഴിഞ്ഞ ആഴ്ച ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രചോദനമായത് ഐഎസ് എന്ന് പ്രതിയായ 20 കാരൻ. പാരീസിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള അരാസിലെ സ്‌കൂൾ അദ്ധ്യാപകനായ ഡൊമിനിക് ബെർണാഡ് (57) ആണ് കൊല്ലപ്പെട്ടത്. മുഹമ്മദ് മൊഗുച്ച്‌കോവ് എന്ന 20 കാരനാണ് കൊലപാതകം നടത്തിയത്. തീവ്രവാദ ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിഹാദ് ദിനമായി ഹമാസ് ഭീകരർ ആചരിക്കാൻ നിർദ്ദേശിച്ച ദിവസമായിരുന്നു കൊലപാതകം.
ആക്രമണത്തിന് മുമ്പുള്ള പ്രതിയുടെ ഒരു ഓഡിയോ റെക്കോർഡിംഗ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്നാണ് വിവരം. ഓഡിയോ റെക്കോർഡിംഗിൽ ”ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പുലർത്തുന്നതായി” പ്രതിജ്ഞയെടുത്തിരുന്നതായി പ്രോസിക്യൂട്ടർ ജീൻ-ഫ്രാങ്കോയിസ് റിക്കാർഡ് വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിന് സഹായം നൽകിയതായി സംശയിക്കുന്ന പ്രതിയുടെ 16 വയസുള്ള സഹോദരനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവരുടെ 15 വയസ്സുള്ള ബന്ധുവിനെതിരെയും കേസെടുത്തു. കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കൊലപാതകം തടയാൻ ഒന്നും ചെയ്യാത്തതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post