തൃശ്ശൂർ: വായ്പാ തട്ടിപ്പ് ആരോപണം ഉയർന്ന തൃശ്ശൂർ ജില്ലാ സഹകരണ സംഘത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിന് നിക്ഷേപം. 378 കോടി രൂപയാണ് സഹകരണ സംഘത്തിൽ ദേവസ്വം ബോർഡ് സ്ഥിര നിക്ഷേപമായി നടത്തിയിട്ടുള്ളത്. ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ.
ക്ഷേത്രത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഡോ. മഹേന്ദ്ര കുമാർ പി.എസ് ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. 16 ബാങ്കുകളിലാണ് ദേവസ്വം ബോർഡിന്റെ നിക്ഷേപം ഉള്ളത്. ആകെ 1,528 കോടിയുടെ സ്ഥിര നിക്ഷേപം ഉണ്ട്. ഇതിൽ 24.72 ശതമാനവും ജില്ലാ സഹകരണ സംഘത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഡോ. മഹേന്ദ്ര കുമാർ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. 2023 ഒക്ടോബർ 5 വരെയുള്ള കണക്ക് പ്രകാരം 1,976 കോടി രൂപയാണ് സ്ഥിരനിക്ഷേപമായി ഉള്ളതെന്നും സത്യാവാങ്മൂലത്തിൽ പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗുരുവായൂരപ്പാ ശരണം…??????
തൃശ്ശൂർ ജില്ലാ സഹകരണ സംഘത്തിൽ, ഗുരുവായൂർ ദേവസ്വത്തിന് 378 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉള്ളതായി സത്യവാങ്മൂലം…
നമ്മുടെ ഹർജിക്ക് മറുപടിയായി ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ, കേരളാ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റിനു വേണ്ടി സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ഗവൺമെന്റ് പ്ലീഡർ മുഖേന ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു.
(2021 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം)
‘ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ (DBS) ബാങ്ക് ഇന്ത്യ ലിമിറ്റഡ്’ (സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക്) ൽ 117.5 കോടി രൂപ നിക്ഷേപിച്ച നടപടി പിൻവലിച്ച്, ആ തുക ഷെഡ്യൂൾഡ് ബാങ്കുകളിൾ നിക്ഷേപിക്കണമെന്ന ആഡിറ്റ് നിർദ്ദേശത്തെയും ഗുരുവായൂർ ദേവസ്വം ഇതു വരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്ന വിവരവും സത്യവാങ്മൂലത്തിലുണ്ട്.
16 ബാങ്കുകളിലായി ആകെയുള്ള 1,528 കോടിയുടെ FD നിക്ഷേപത്തിന്റെ 24.72 % ഉം തൃശ്ശൂർ ജില്ലാ സഹകരണ സംഘത്തിൽ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്…
2023 October 5 വരെയുള്ള കണക്ക് പ്രകാരം 1,976 കോടി രൂപയാണ് സ്ഥിരനിക്ഷേപമായി ഉള്ളത്…













Discussion about this post