കോട്ടയം: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ജീവനക്കാരായ 3 യുവാക്കൾ മരിച്ചു. തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ്, പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത്, അരീപ്പറമ്പ് കുളത്തൂർ അഭി എന്നിവർ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോയിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ പെട്ട അഞ്ച് പേരും. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലിക്ക് ശേഷം ഓട്ടോയിൽ വീടുകളിലേക്കു മടങ്ങവെ പൊൻകുന്നം – പാലാ റോഡിൽ കൊപ്രാക്കളത്തിനു സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തിൽ 3 പേരും തൽക്ഷണം മരിച്ചു.
ഇളങ്ങുളം സ്വദേശിയുടേതാണു ജീപ്പ്. പൊൻകുന്നത്ത് നിന്നു കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.












Discussion about this post