എറണാകുളം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 25 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണം പവന് 44,560 രൂപയായി ഉയർന്നു.
നിലവിൽ സ്വർണം ഗ്രാമിന് 5570 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് സ്വർണ വിലയിൽ നിർണായക കുതിപ്പ്. ഇന്നലെ ഗ്രാമിന് 50 രൂപയാണ് വർദ്ധിച്ചത്. ഇന്ന് പവന് 200 രൂപയുടെ വർദ്ധനവും ഉണ്ടായി. ഇതോടെ രണ്ടാഴ്ചയ്ക്കിടെ 2,600 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.
ഈ മാസം ആരംഭിക്കുമ്പോൾ സ്വർണം പവന് 42,680 രൂപയായിരുന്നു വില. എന്നാൽ തുടർച്ചയായ വില കുറവിലൂടെ പവന് 41,920 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള താഴ്ന്ന നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇസ്രായേൽ- ഹമാസ് സംഘർഷം ആരംഭിച്ച ശേഷമായിരുന്നു സ്വർണ വില വർദ്ധിക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം പവന് ഒറ്റയടിയ്ക്ക് ആയിരത്തിലധികം രൂപയുടെ വർദ്ധനവ് ഉണ്ടായത് ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു.
Discussion about this post