തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധികഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്തതായി സിഎജി റിപ്പോർട്ട്. 26 സർക്കാർ ആശുപത്രികളുടെ റിപ്പോർട്ട് ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2016 മുതൽ 2022 വരെ ആശുപത്രികളിൽ നാലുകോടിയോളം രൂപയുടെ മരുന്നുകൾ വന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.എന്നാൽ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷൻ ഗുരുതരമായ അനാസ്ഥ കാട്ടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
നിലവാരം ഇല്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകൾ 483 ആശുപത്രികളിൽ വിതരണം ചെയ്തു. 11.69 ലക്ഷത്തിന്‍റെ മരുന്നുകളുടെ വിതരണം നിർത്തിവെയ്ക്കാൻ ഉത്തരവിട്ടിരുന്നു. ആ മരുന്നുകൾ 148 ആശുപത്രികളിലും രോഗികൾക്ക് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യാൻ പാടില്ല എന്നിരിക്കെ രാസമാറ്റം സംഭവിച്ച മരുന്നുകൾ നൽകിയാൽ രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കും. ഗുരുതര പിഴവുകൾ ആണ് കെഎംഎസ്‌സിഎല്ലിന്‍റെതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആശുപത്രികൾ ഓരോ വർഷവറും ആവശ്യമുള്ള മരുന്നുകളുടെ ഇന്റന്റ് നൽകുന്നുണ്ട്. എന്നാൽ അതനുസരിച്ചല്ല കെഎംഎഎസ്‌സിഎൽ മരുന്നുകൾ സംഭരിക്കുന്നത്. 2017 മുതൽ ആശുപത്രികൾ 4732 ഇനം മരുന്നുകൾക്ക് ഇന്റന്റ് നൽകി.എന്നാൽ കെഎംഎസ്‌സിഎൽ ഓർഡർ നൽകിയത് 536 ഇനം മരുന്നുകൾക്ക് മാത്രമാണ്. മരുന്നുകൾക്ക് കാലാവധി എഴുപത്തിയഞ്ച് ശതമാനം ഉണ്ടാവണം എന്നതാണ് ചട്ടം. കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയാൽ കമ്പനികളിൽ നിന്നും പിഴ ഈടാക്കാവുന്നതാണ്. പരിശോധന സമയത്തെ 54,049 ഇനം മരുന്നുകളുടെയെല്ലാം കാലാവധി കഴിഞ്ഞതായിരുന്നു. മരുന്നുകമ്പനികളിൽ നിന്നും 32.82 കോടി യിലധികം രൂപ പിഴ ഈടാക്കിയില്ല.പതിനാല് മരുന്ന് വിതരണ കമ്പനികളുടെ നിലവാര പരിശോധനയും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്നാൽ സിഎജി റിപ്പോർട്ടിൽ ദുർബല വാദങ്ങൾ നിരത്തി ന്യായീകരിക്കാനാണ് കെഎംഎസ്‌സിഎൽ ശ്രമിച്ചത്. പക്ഷെ ആ വാദങ്ങളെയെല്ലാം സിഎജി തള്ളുകയാണുണ്ടായത്.
Discussion about this post