തൊടുപുഴ: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ്. കുര്യാക്കോസ് ബാഹുബലി സിനിമയിലേതു പോലെ പന വളച്ചുകെട്ടി ഹീറോയാകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചുകെട്ടി നിർവൃതി കൊള്ളുകയാണെന്ന് സിനി വർഗീസ് പരിഹസിച്ചു.
ജോയ്‌സ് ജോർജ് കൊണ്ടുവന്ന പാലത്തിന്റെ അലൈൻമെന്റ് മാറ്റി ഉദ്ഘാടനത്തിനു ശ്രമിച്ചു. പക്ഷേ, ഉദ്ഘാടനം നടന്നില്ല. എട്ടുകാലി മമ്മൂഞ്ഞിന്റെ നിലപാടാണ് ഡീൻ സ്വീകരിച്ചതെന്നും വർഗീസ് പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന്റെ തൊടുപുഴ മണ്ഡലവും ഡീൻ കുര്യാക്കോസിന്റെ ഇടുക്കി ലോക്‌സഭാ മണ്ഡലവും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും സി.വി. വർഗീസ് പറഞ്ഞു.
ഇതിനു മുൻപും ഡീന് കുര്യാക്കോസിനെതിരെ വിമർശനവുമായി സി.വി വര്ഗീസ് രംഗത്തെത്തിയിരുന്നു. ഡീൻ കുര്യാക്കോസ് കുരുടനാണെന്നാണെന്നും തേരാപാരാ നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തെ കൊണ്ടില്ല.വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് തിരിച്ചയക്കുമെന്നും സി.വി വർഗീസ് നേരത്തെ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ പരിഹാസത്തിന് പിന്നാലെ സിവി വർഗിസിനെ കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് രംഗത്തെത്തി.സിപിഎം ജില്ലാസെക്രട്ടറിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കണം. 110 കെവി ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് നൽകി അദ്ദേഹത്തിന്റെ അസുഖം മാറ്റണമെന്നും അരുൺ
Discussion about this post