തിരുവനന്തപുരം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. 14 ദിവസത്തേക്കാണ് മീശ വിനീതിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയിരുന്നു.
വധശ്രമ കേസിൽ ഇന്നലെ രാത്രിയാണ് മീശ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. മടവൂർ കുറുച്ചി സ്വദേശി സമീർ ഖാനെയാണ് വിനീത് കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ മാസം 16 നായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്.
സമീർഖാന്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്.
ഫോൺവിളിക്ക് പിന്നാലെ റഫീഖും വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിത്തു മുങ്ങിയതോടെ സമീർഖാനോട് വിനീതും സംഘവും വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്പി വടി കൊണ്ട് സമീർ ഖാന്റെ തലയ്ക്കടിച്ചത്.
Discussion about this post