ബ്രിട്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ സ്വകാര്യ ഫോൺ നമ്പർ ചോർന്നു. ദീർഘകാലമായി അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ നമ്പറാണ് സമൂഹമാദ്ധ്യമങ്ങളി ഉൾപ്പെടെ പ്രചരിക്കുന്നത്. സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്. ഫോൺ റിംഗ് ചെയ്യുന്നതിന്റെ വീഡിയോ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. നമ്പർ എങ്ങനെ ചോർന്നുവെന്ന് അറിയില്ലെന്നും സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
സ്വകാര്യനമ്പറിലേക്ക് ഫോൺകോളുകൾ വരുന്നത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ സംഭവത്തിൽ സുരക്ഷാ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ലെന്നും ഹോം അഫയേഴ്സ് കമ്മിറ്റിയിലെ ടോറി എംപി പറഞ്ഞു. അദ്ദേഹത്തിൻറെ സ്വകാര്യ നമ്പർ ഇതിനോടകം തന്നെ നിരവധി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെ കയ്യിലുണ്ടാകും. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ തമാശയ്ക്കായി ആരോ പോസ്റ്റ് ചെയ്ത വീഡിയോ ആണിതെന്നാണ് ബ്രിട്ടണിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹമാസിൻറെ ഭീകരാക്രമണത്തിനെതിരെ ഋഷി സുനക് ശക്തമായ നിലപാട് എടുത്തിരുന്നു. ഇതിനോടകം തന്നെ ഇസ്രായേലിൽ അദ്ദേഹം സന്ദർശനം നടത്തി കഴിഞ്ഞു. ഇസ്രായേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. തൊട്ടുപിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിൻറെ സ്വകാര്യ നമ്പർ ലീക്കായതിൻറെ വീഡിയോ പ്രചരിച്ചുതുടങ്ങിയത്.
Discussion about this post