വെയിലത്ത് പുറത്ത് പോയി തിരിച്ചെത്തിയാൽ എല്ലാവരും ആശങ്കപ്പെടുന്ന ഒന്നാണ് കരിവാളിപ്പ്. ഇത് ഭയന്ന് പലരും വെയിലത്ത് പോലും ഇറങ്ങാറില്ല. തിരക്കുപിടിച്ചുള്ള ജോലിയും വിദ്യാഭ്യാസവും കാരണം പലപ്പോഴും ചർമ്മം മോശമാകുന്നത് നാം ശ്രദ്ധിക്കാറില്ല. എന്നാൽ ആവശ്യത്തിന് ശ്രദ്ധ നൽകിയില്ലെങ്കിൽ നമ്മുടെ ചർമ്മവും നമ്മോട് പിണങ്ങും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചർമ്മ സംരക്ഷണം തീർച്ചയായും നടത്തണം എന്നാണ് സ്‌കിൻ സ്‌പെഷ്യലിസ്റ്റുകൾ നിർദ്ദേശിക്കുന്നതും. എന്നാലിത് ബ്യൂട്ടി പാർലറിൽ പോയിട്ടൊന്നും ചെയ്യേണ്ട കാര്യമില്ല, വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് ചർമ്മ സംരക്ഷണം നടത്താം.
വീട്ടിൽ ഇരുന്നുകൊണ്ട് പ്രകൃതിദത്തനായ രീതിയിൽ ചർമ്മത്തിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് പപ്പായ. മുഖത്തിന് തിളക്കവും ഭംഗിയും നൽകാൻ ഏറെ നല്ലതാണ് പപ്പായ. കരുവാളിപ്പ്, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെല്ലാം ഈസിയായി മാറ്റാൻ പപ്പായ സഹായിക്കാം.
പപ്പായയ്‌ക്കൊപ്പം തൈര് ചേർത്ത് ഉണ്ടാക്കുന്ന പാക്ക് മുഖത്തിന് കൂടുതൽ തിളക്കം നൽകും. ഇതിനായി ആദ്യം അരക്കപ്പ് പപ്പായ പേസ്റ്റ് ആക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുതി കളയാം.
പപ്പായയും മഞ്ഞളും ഉപയോഗിച്ചും മറ്റൊരു പായ്ക്ക് ട്രൈ ചെയ്യാവുന്നതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ചർമ്മത്തിന്റെ കേടുപാടുകൾ മാറ്റാൻ സഹായിക്കും. അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വെയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും കുറയ്ക്കാനും ഇത് സഹായിക്കും.
Discussion about this post