ബെയ്ജിംഗ്: പ്രതിരോധ മന്ത്രിയെ പുറത്താക്കി ചൈനീസ് ഭരണകൂടം. ജനറൽ ലി ഷാംഗ്ഫുവിനെയാണ് പുറത്താക്കിയത്. രണ്ട് മാസം മുൻപ് കാണാതായ മന്ത്രിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും സർക്കാരിന് ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് പുറത്താക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 29 മുതലാണ് ലിയെ കാണാതെ ആയത്. ഇതിന് പിന്നാലെ അധികൃതർ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മാർച്ചിലായിരുന്നു ലി പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. മാർച്ചിൽ ചൈനീസ് സർക്കാർ മന്ത്രിസഭ പുന:സംഘടിപ്പിച്ചിരുന്നു. ഇതിലായിരുന്നു ലിയ്ക്ക് നറുക്ക് വീണത്.
ഈ വർഷം കാണാതാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ലി ഷാംഗ്ഫു. ചൈനീസ് വിദേശകാര്യമന്ത്രി ഖ്വിൻ ഗാംഗിനെയും സമാന സാഹചര്യത്തിൽ കാണാതായിരുന്നു. ഇതേ തുടർന്ന് ജൂലൈയിൽ അദ്ദേഹത്തെയും ഭരണകൂടം പുറത്താക്കിയിരുന്നു. നിലവിൽ ലിയെയും ഖ്വിന്നിനെയും സ്റ്റേറ്റ് കൗൺസിലിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തുവിട്ടിട്ടില്ല.
Discussion about this post