ജയ്പൂർ: റീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുടെ വസതിയിൽ ഇഡി പരിശോധന നടത്തുന്നു.
കേസിൽ ചില എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ, സ്വകാര്യ വ്യക്തികളുടെ വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. 2021ലെ രാജസ്ഥാൻ അദ്ധ്യാപക യോഗ്യത പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതിന്റെ ഭാഗമായി വൻ കള്ളപ്പണ ഇടപാടും കോഴ കൈമാറ്റങ്ങളും നടന്നതായി ഇഡി കണ്ടെത്തിയിരുന്നു.
നാഗൂർ, സികാർ, ജയ്പൂർ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം ഇഡി പരിശോധനകൾ നടത്തിയത്. മറ്റ് നാല് കേന്ദ്രങ്ങളിലും പരിശോധനകൾ നടന്നിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു.
ചോദ്യപേപ്പർ ചോർത്തിയ പരീക്ഷ പരിശീലന കേന്ദ്രങ്ങൾക്ക് രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുമായി ബന്ധമുണ്ടോയെന്ന കാര്യവും ഇഡി പരിശോധിച്ച് വരികയായിരുന്നു. എന്നാൽ ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചിരുന്നു.
Discussion about this post