ന്യൂഡൽഹി : ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘സെഡ് കാറ്റഗറി’ സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് യെദ്യൂരപ്പയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) സുരക്ഷയാണ് നൽകിയിരിക്കുന്നത്.
കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുളള നേതാവാണ് അഞ്ച് പതിറ്റാണ്ടായി ബിഎസ് യെദ്യൂരപ്പ.കോൺഗ്രസ് സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടാൻ സംസ്ഥാനവ്യാപകമായി പര്യടനം ആരംഭിക്കുമെന്നും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.
Discussion about this post