കൊച്ചി : സംസ്ഥാന സര്‍ക്കാറിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ ഹൈക്കോടതിയില്‍. ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ജീവനക്കാര്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ പോലും മൂന്നു വര്‍ഷമായി സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് ക്ഷാമബത്ത നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതെന്ന് ഹര്‍ജിയല്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയില്ലാതെ തന്നെ മുഴുവന്‍ ക്ഷാമബത്തയും വിതരണം ചെയ്തിട്ടും സംസ്ഥാന സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കാന്‍ തയ്യറാവുന്നില്ല എന്ന് കാട്ടിയാണ് ഒരു കൂട്ടം ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിഷയത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചു.
അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയാണ് ഹര്‍ജിക്കാരന്‍. പ്രമുഖ അഭിഭാഷകന്‍ അഡ്വ വി സജിത്ത് കുമാര്‍ ഹര്‍ജിക്കാരന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകും.
Discussion about this post