പാലക്കാട് : 2018 പ്രളയത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞ കെ എസ് ഈ ബി ഉദ്യോഗസ്ഥന്‍ രഘുനാഥിന് ജന്മനാട്ടില്‍ സ്മാരകമുയരുന്നു. പാലക്കാട് നഗരസഭാ പതിനഞ്ചാം വാര്‍ഡിലാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ലൈബ്രറി നിര്‍മ്മിച്ചത്. അയ്യപുരം ഈസ്‌റ് നഗരസഭാ വാര്‍ഡ് സഭ മുന്‍ കൈ എടുത്താണ് ഇത് നടപ്പാക്കുന്നത്. ലൈബ്രറിക്കായി പുസ്തകങ്ങള്‍ നഗരസഭാംഗങ്ങള്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. നഗരസഭാ കൊണ്‍സിലര്‍ എം ശശികുമാറിന്റെ സഹോദരനാണ് മരിച്ച രഘുനാഥ്.
പ്രളയത്തിനിടെ മഞ്ഞക്കുളത്തിനു സമീപത്തുള്ള ട്രാന്‌സ്‌ഫോര്‍മറില്‍ നിന്ന് വഴിയാത്രക്കാര്‍ക്ക് ഷോക്കേല്‍ക്കുന്നു എന്നറിഞ്ഞാണ് രഘുനാഥ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കെ എസ് ഇ ബി ഗ്രേഡ് ലൈന്‍ 2 ലൈന്‍മാന്‍ ആയിരുന്നു അദ്ദേഹം. ഓഗസ്റ്റ് 16ന് വൈകിട്ട് വഴിയാത്രക്കാര്‍ക്ക് ഷോക്കേല്‍ക്കുന്നു എന്നറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഷോക്കേറ്റ് രഘുനാഥിന് അത്യാഹിതം സംഭവിക്കുന്നത്.
അയ്യപുരം ഈസ്‌റ് നഗരസഭാ വാര്‍ഡ് സഭയാണ് ലൈബ്രറിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. സ്റ്റഡി സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലൈബ്രറിയില്‍ ഒരുക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ഭാവിയില്‍ പരീക്ഷ പരിശീലനം അടക്കം ലക്ഷ്യം വച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഇതിനായാണ് നഗരസഭാ കൗണ്‍സിലര്‍മാര്‍ പുസ്തക ശേഖരണം നടത്തിയത്. ചെയര്‍പേഴ്‌സണ്‍ അജയന്‍ ആദ്യ പുസ്തകം സ്വീകരിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ കൃഷ്ണദാസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് കക്ഷി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post