കോഴിക്കോട് :പലസ്തീന് ഐക്യദാർഡ്യവുമായി മുസ്ലീം ലീഗ് ഇന്ന് കോഴിക്കോട് നടത്തുന്ന മനുഷ്യാവകാശ റാലിയെ വിമർശിച്ച് സന്ദീപ് ജി വാര്യർ. ലീഗും ഇസ്രായേലും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചരിത്രത്തിലേക്കാണ് സന്ദീപ് ജി വാര്യർ വിരൽ ചൂണ്ടുന്നത്. മുസ്ലീം ലീഗിന്റെ ഇസ്രായേൽ വിരോധമൊക്കെ വെറും നാട്യം മാത്രമാണ് . ഒരു കൈ കൊണ്ട് പാലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും. ഇതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്ന് അദ്ദേഹം വിമർശിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുസ്ലിം ലീഗ് കോഴിക്കോട് സേവ് ഗാസ റാലി നടത്തുന്നു . അപ്പോ കുറച്ച് ലീഗ് ഇസ്രായേൽ ചരിത്രം പറയാം .
92 ൽ ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ആരംഭിച്ച നരസിംഹ റാവു മന്ത്രി സഭക്ക് ലീഗിന്റെ ഉറച്ച പിന്തുണ ഉണ്ടായിരുന്നു . അന്നൊരെതിർപ്പും ലീഗ് ഉയർത്തിയില്ല . അതിന് കാരണമുണ്ടായിരുന്നു . ഇറാഖ് അധിനിവേശത്തിന് ശേഷം കുവൈറ്റ് നാല് ലക്ഷത്തോളം പാലസ്തീനികളെ അടിച്ചു പുറത്താക്കി . കുവൈറ്റ് അധിനിവേശത്തെ പിന്തുണച്ച പാലസ്തീന്റെ അക്കാലത്തെ നിലപാട് ഗൾഫ് രാജ്യങ്ങൾക്കിടയിൽ പാലസ്തീനികൾ ചതിയൻമാരാണ് എന്ന നിലപാട് രൂപം കൊള്ളാൻ കാരണമായിരുന്നു . അറബ് രാജ്യങ്ങളിൽ പാലസ്തീൻ വിരുദ്ധത രൂപപ്പെട്ട സമയമായിരുന്നതിനാൽ ഇന്ത്യ ഇസ്രായേൽ സൗഹൃദത്തിന് മുസ്ലിം ലീഗ് പിന്തുണ നൽകി.
പിന്നീട് കേരളത്തിൽ രൂപപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് മുസ്ലിം ലീഗും സിപിഎമ്മും തങ്ങളിലാരാണ് വലിയ ജൂത വിരോധികൾ എന്ന് മൽസരിച്ചഭിനയിക്കാൻ തുടങ്ങി . എന്നാൽ ഇ അഹമ്മദ് വിദേശകാര്യ സഹമന്ത്രി ആയിരുന്ന കാലത്ത് ഇന്ത്യ ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ് ഉണ്ടായത് . ഇന്ത്യയും ഇസ്രായേലും സംയുക്തമായി മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ കരാർ ഒപ്പിട്ടു .
അങ്ങനെ ഇ അഹമ്മദിന്റെ കാലത്ത് ഒപ്പിട്ട പ്രതിരോധ കരാറിലൂടെ ഇസ്രായേലിന്റെ എയ്‌റോസ്‌പേയ്‌സ് ഇൻഡസ്ട്രീസും ഇന്ത്യയുടെ ഡിആർഡിഒയും കൂടി വികസിപ്പിച്ച മിസൈലാണ് ബരാക്ക് 8. ഗാസയിലേക്ക് കടന്നുകയറാൻ ഇസ്രായേലിന് ആയുധക്കരുത്ത് നൽകുന്നതിൽ അഹമ്മദ് സാഹിബിന്റെ കാർമ്മികത്വത്തിൽ സൃഷ്ടിച്ച ബരാക്ക് മിസൈലുമുണ്ട്.
മുസ്ലിം ലീഗിന്റെ ഇസ്രായേൽ വിരോധമൊക്കെ വെറും നാട്യം മാത്രമാണ് . ഒരു കൈ കൊണ്ട് പാലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും . ഇതാണ് മുസ്ലിം ലീഗിന്റെ നിലപാട് .
Discussion about this post