ഇസ്ലാമാബാദ്: ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ച കോളേജ് പ്രൊഫസറെ കൊണ്ട് നിർബന്ധിപ്പിച്ച് ക്ഷമാപണം നടത്തിച്ച് മതപണ്ഡിതസംഘം. പാകിസ്താനിലാണ് സംഭവം. ബന്നുവിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിലാണ് സംഭവം. ഷെർ അലി എന്ന കോളേജ് അദ്ധ്യാപകനോട് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെ അപലപിക്കാനും സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകിയ ക്ഷമാപണം വായിക്കാനും ആവശ്യപ്പെടുകയായിരുന്നു. ഒരു കൂട്ടം പുരോഹിതന്മാർ ചേർന്നാണ് ക്ഷമാപണം നടത്തിച്ചത്.
ഡാർവിന്റെ പരിണാമ സിദ്ധാന്തം ഉൾപ്പെടെ ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ ശാസ്ത്രീയവും യുക്തിസഹവും ആയ ആശയങ്ങൾ തെറ്റാണെന്ന് മൂന്ന് പേജുള്ള കുറിപ്പ് പ്രഖ്യാപിക്കുന്നു. സ്ത്രീകളെ പുരുഷനേക്കാൾ ചെറുതാണെന്നും അവരെ അഅപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും ലിംഗസമത്വത്തിൽ ഉള്ള നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
പരമ്പരാഗത ഇസ്ലാമിക വസ്ത്രധാരണ രീതികൾ പാലിക്കാത്ത സ്ത്രീകൾക്കെതിരായ പ്രതിഷേധങ്ങൾക്ക് മറുപടിയായി ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അലിയുടെ പ്രസംഗത്തെ തുടർന്നാണ് ഈ സംഭവം. പ്രസംഗത്തിലും സർവ്വകലാശാലയിലെ പാഠങ്ങളിലും അദ്ധ്യാപകൻ ഇസ്ലാമിനെതിരെ സംസാരിക്കുകയും ചെയ്തുവെന്ന് അപകീർത്തിപ്പെടുത്തുകയും പുരോഹിതന്മാർ ആരോപിച്ചു.
വിദ്യാഭ്യാസ ബോർഡ് നിശ്ചയിച്ചിട്ടുള്ള പാഠ്യപദ്ധതിയാണ് താൻ പിന്തുടരുന്നതെന്ന് അദ്ധ്യാപകൻ വാദിച്ചെങ്കിലും പുരോഹിതന്മാർ ഇത് കേൾക്കാൻ കൂട്ടാക്കിയില്ല.
Discussion about this post