ന്യൂഡൽഹി: ഫേസ്ബുക്കിലെയോ എക്സിലെയോ അശ്ലീല പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും റീട്വീറ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ഐടി വകുപ്പിലെ ചട്ടം 67 പ്രകാരം ശിക്ഷാർഹരാണെന്നും കോടതി വ്യക്തമാക്കി.
പ്രകോപനകരമായ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്, അത് പബ്ലിഷ് ചെയ്യുന്നതിനോടും പ്രക്ഷേപണം ചെയ്യുന്നതിനോടും താരതമ്യപ്പെടുത്താനാകില്ല. ജസ്റ്റിസ് അരുൺ കുമാർ ദേശ്വാൾ വ്യക്തമാക്കി.
സാമൂഹിക മാദ്ധ്യമത്തിൽ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത ഒരു വ്യക്തി, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇയാളുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. അശ്ലീല പോസ്റ്റുകളെയും പ്രകോപനപരമായ പോസ്റ്റുകളെയും പ്രത്യേകം നിർവചിക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post