ദുഷാന്‍ബെ: താജിക്കിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കി. ക്രിസ്മസ് മരങ്ങള്‍ക്കും അലങ്കാരങ്ങള്ക്കുമെല്ലാം വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്കൂളുകളില്‍ കുട്ടികള്‍ തമ്മില്‍ ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്. . സ്കൂളുകള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ പൊതു ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കാനോ ക്രിസ്മസ് ട്രീ ഒരുക്കാനോ പ്രത്യേക ഭക്ഷണം ഒരുക്കാനോ പാടില്ലെന്ന കര്‍ശന നിബന്ധനയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്
2011-12ലെ ന്യൂയര്‍ ആഘോഷത്തിനിടെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം ധരിച്ചയാളെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തലസ്ഥാന നഗരമായ ദുഷാന്‍ബെയില്‍ ആഘോഷങ്ങള്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നാണ് സൂചന.
Discussion about this post