മോസ്‌കോ: ഇസ്രായേലി പൗരന്മാരെ വിമാനത്താവളത്തിൽ വച്ച് ആക്രമിച്ച് മതതീവ്രവാദികൾ. റഷ്യയിലെ മഖച്ചകലയിലായിരുന്നു സംഭവം. ആക്രമണത്തിലും ഇതേ തുടർന്നുണ്ടായ സംഘർഷത്തിലും 20 ഓളം പേർക്ക് പരിക്കേറ്റു.
ദെഗെസ്താൻ വിമാനത്താവളത്തിൽ രാവിലെയോടെയായിരുന്നു സംഭവം. ഇസ്രായേയിലെ ടെൽ അവീവിൽ നിന്നും ഇവിടേയ്ക്ക് വിമാനം എത്തിയിരുന്നു. ഇതിലെ യാത്രികരെയാണ് മതതീവ്രവാദികൾ ആക്രമിച്ചത്. വിമാനം എത്തുന്നതറിഞ്ഞ് നൂറു കണക്കിന് പേരാണ് വിമാനത്താവളത്തിൽ എത്തിയത്. വിമാനം ഇറങ്ങി യാത്രികർ പുറത്ത് എത്തിയതോടെ ഇവരെ മതതീവ്രവാദികൾ ആക്രമിക്കുകയായിരുന്നു.
അള്ളാഹു അക്ബർ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. ഇവരാണ് മതതീവ്രവാദികളിൽ നിന്നും യാത്രികരെ സുരക്ഷിതരാക്കിയത്. എന്നാൽ അപ്പോഴേയ്ക്കും ആളുകൾക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിൽ മതതീവ്രവാദികൾക്കും പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആണ് റിപ്പോർട്ടുകൾ.
മുസ്ലീം ഭൂരിപക്ഷ മേഖലയാണ് മഖച്ചകല. ഹമാസിനെതിരെ ഇസ്രായേൽ തുടരുന്ന പോരാട്ടത്തിൽ പ്രതിഷേധിച്ചാണ് ഇവർ പൗരന്മാരെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളം താത്കാലികമായി അടച്ചു. ഇവിടേയ്ക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. മതതീവ്രവാദികൾ സംഘടിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം രണ്ടാഴ്ചയിൽ അധികമായി തുടരുന്ന പോരാട്ടത്തിൽ എണ്ണായിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.
Discussion about this post