ഇസ്ലാമാബാദ്: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസ് അനുകൂല പ്രകടനവുമായി പാകിസ്താനിലെ പ്രമുഖ പാർട്ടി. ആയിരത്തോളം വരുന്ന ജമാഅത്തെ ഇസ്ലാമി പാർട്ടിയാണ് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ റാലി നടത്തിയത്. പ്രകടനത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയ്‌ക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നുയ അക്രമകാരിയെ പിന്തുണയ്ക്കുന്നു എന്നാണ് അമേരിക്കയ്‌ക്കെതിരെ ഉയർന്ന മുദ്രാവാക്യം,
ആദ്യം ഇസ്ലാമാബാദിലെ അതീവ സുരക്ഷാ നയതന്ത്ര എൻക്ലേവിലുള്ള യുഎസ് എംബസിയിലേക്ക് ജമാഅത്തെ ഇസ്ലാമി പാർട്ടി മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റി,തെരുവിൽ പ്രതിഷേധിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജമാഅത്തെ ഇസ്ലാമി അനുകൂലികൾ കിലോമീറ്ററുകളോളം മാർച്ച് നടത്തി സമരവേദിയിലെത്തി. ഇസ്രായേലിനെയും അമേരിക്കയെയും എതിർക്കുകയും പലസ്തീനികളെ പിന്തുണക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളടങ്ങിയ ബാനറുകളും പോസ്റ്ററുകളും അവർ കൈവശം വച്ചിരുന്നു.
അമേരിക്കയുടെ അടിമയായി തുടരുന്നതിനുപകരം ദൈവത്തിൽ ആശ്രയിക്കാനും ഗാസയ്ക്കുവേണ്ടി ഉണരാനും പാർട്ടി നേതാവ് സിറാജുൽ ഹഖ് മുസ്ലീം ലോകത്തെ നേതാക്കളോട് അഭ്യർത്ഥിച്ചു. പലസ്തീനികളുടെ ഭൂമി മോചിപ്പിക്കുന്നതുവരെ ജമാഅത്തെ ഇസ്ലാമി അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post