ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിലെ ആഭ്യന്തരകലഹങ്ങളെ ശരിവച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ഇൻഡി സഖ്യത്തിന്റെ അവസ്ഥ ശക്തമല്ലെന്നത് നിർഭാഗ്യകരമാണ്. അവിടെ ഉണ്ടാകാൻ പാടില്ലാത്ത ചില ആഭ്യന്തര വഴക്കുകൾ ഉണ്ട്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന നാലോ അഞ്ചോ സംസ്ഥാനങ്ങളിലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.
വരാനിരിക്കുന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന തന്ത്രത്തിൽ അഖിലേഷ് യാദവ് അതൃപ്തി പ്രകടിപ്പിച്ചതോടെ എസ്പിയും കോൺഗ്രസ് പാർട്ടിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.
സംസ്ഥാനത്തെ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു എസ്പി. എന്നിരുന്നാലും, ഇപ്പോൾ അഖിലേഷ് യാദവ് ഇത് ഒരു ‘വഞ്ചന’ ആയി കണക്കാക്കുകയും കോൺഗ്രസ് സഖ്യകക്ഷിയെ പരസ്യമായി ആക്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒമർ അബ്ദുള്ള പരസ്യമായി രംഗത്ത് വന്നത്.
Discussion about this post