ട്ട് വർഷത്തിന് ശേഷം മകനെ കണ്ടെത്തി മാതാപിതാക്കൾ. ചണ്ഡീഗഡിലാണ് സംഭവം. ആധാർ കാർഡിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മതംമാറ്റി. നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 2016 മാർച്ച് 17 ന് പതിവ് പോലെ സ്‌കൂളിലേക്ക് പോയതായിരുന്നു വിവേക് എന്ന 10 വയസുകാരൻ. പക്ഷേ അവൻ വീട്ടിൽ തിരിച്ചെത്തിയില്ല.ചണ്ഡിഗഡിലെ റായ്പൂർ കലാൻ പ്രദേശത്ത് നിന്ന് സ്‌കൂളിലേക്ക് പോയ വിവേകിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചണ്ഡീഗഢിലെ മൗലി ജാഗരൺ പോലീസ് സ്റ്റേഷനിൽകുട്ടിയെ കാണാനില്ലെന്ന പരാതി നൽകി. അന്ന് വിവേക് നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. എട്ട് വർഷങ്ങൾ കടന്നുപോയി ഒടുവിൽ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മുഹമ്മദ് ഉമർ എന്ന പേരിൽ ജീവിച്ചിരുന്ന അവനെ കുടുംബം കണ്ടെത്തി.
ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ ഒരു മദ്രസയിൽ വച്ചാണ് വിവേക് മതപരിവർത്തനത്തിന് വിധേയനായതെന്നാണ് വിവരം. അവനെ സുന്നത്തിന് വിധേയനാക്കി. അവന്റെ പേര് മുഹമ്മദ് ഉമർ എന്നാക്കി മാറ്റി. സംഭവത്തിൽ ഒരു മൗലാന, ഒരു ഗ്രാമത്തലവൻ എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാൾക്ക് ജാമ്യം ലഭിച്ചു, ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലാണ്. വിവേകിനെ കുടുംബത്തിന് കൈമാറി.
ഈ കഴിഞ്ഞ ഒക്ടോബർ നാലിന് മുസാഫർനഗറിലെ ചാർത്തവാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല റായ് ഗ്രാമവാസിയായ മത്ലൂബ് എന്നയാൾ കുട്ടിയുടെ ആധാർ കാർഡിലെ പേരും വിലാസവും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസാഫർനഗറിലെ ആധാർ കാർഡ് കേന്ദ്രത്തെ സമീപിച്ചതോടെയാണ് കഥയുടെ ഗതിമാറുന്നത്. മകൻ മുഹമ്മദ് ഉമർ ആയിരുന്നു. എന്നാൽ ആധാർ സംവിധാനത്തിലൂടെ കുട്ടിയുടെ ബയോമെട്രിക് പരിശോധിച്ചപ്പോൾ ചണ്ഡിഗഡ് വിലാസത്തിൽ കുട്ടിയുടെ പേര് വിവേക് എന്നും പിതാവിന്റെ പേര് വീരേന്ദ്ര കുമാർ എന്നും രേഖപ്പെടുത്തിയിരിക്കുന്നതായി കേന്ദ്രത്തിലുണ്ടായിരുന്ന ആളുടെ ശ്രദ്ധയിൽപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ ഇയാൾ വിലാസം മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു. ലുഹാരി ഖുർദിലെ ഗ്രാമത്തലവൻ ജയ്കി സൈനിയെയും അദ്ദേഹം സംഭവം അറിയിച്ചു.
തുടർന്ന്് പോലീസിൽ വിവരം അറിയിക്കുകയും വിവേകിനെ ക്ഷപ്പെടുത്തുകയും ചെയ്തു.പിന്നാലെ കുട്ടിയുടെ ബന്ധുക്കളെ ഇക്കാര്യം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ, സഹരൻപൂർ ജില്ലയിലെ രാമപൂർ മണിഹരനിലെ ജാമിയ ഉസ്മാനിയ റഹ്‌മാനിയ എന്ന മദ്രസയിൽ വെച്ച് വിവേകിനെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയനാക്കി. മുസാഫർനഗറിൽ നിന്നുള്ള ഒരു മൗലവിയും മുസഫർനഗറിലെ നഗ്ലരായ് ഗ്രാമത്തലവനും മതപരിവർത്തനത്തിൽ പങ്കാളികളാണ്. മൗലാന മുഖറം ജമാൽ എന്നയാളാണ് നാലാം പ്രതി.
വിവേകിന്റെ പിതാവ് വീരേന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരവും ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തു. ആധാർ കാർഡ് വഴി എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ വിവേകിനെ മാതാപിതാക്കളായ വീരേന്ദ്രയ്ക്കും സരോജിനും കൈമാറി. തുടർന്ന് വീട്ടുകാർ കുട്ടിയെ ബാഗൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോസ്വ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.









