ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് തുടർന്ന് മതതീവ്രവാദികൾ. പഥ്വഖാലി ജില്ലയിൽ മതതീവ്രവാദികൾ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്തു. അൻസാർ ക്യാമ്പ് പ്രദേശത്തുള്ള മാ മാനസ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തിൽ എത്തിയ അധികൃതരാണ് സംഭവം ആദ്യം കണ്ടത്. പ്രധാന പ്രതിഷ്ഠയായ സരസ്വതി ദേവിയുടെ വിഗ്രഹം അടിച്ചു തകർത്തിരുന്നു. മറ്റ് ദൈവങ്ങളുടെ വിഗ്രങ്ങൾ അടിച്ച് തകർത്ത ശേഷം ദൂരേയ്ക്ക് വലിച്ചെറിഞ്ഞ നിലയിൽ ആയിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ അക്രമി സംഘം തകർത്തിരുന്നു.
സംഭവത്തിൽ ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നവരാത്രി ആഘോഷങ്ങൾക്കിടെ നഗരത്തിന്റെ പലഭാഗങ്ങളിലായി ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ക്ഷേത്ര കമ്മിറ്റി അദ്ധ്യക്ഷൻ സമീർ കുമാർ ദാസ് രംഗത്ത് എത്തി. ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ അപലപനീയമാണ്. സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post