കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
ഉച്ചക്ക് ഹർജി വീണ്ടും പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങൾ പരിശോധിക്കുക. മേൽശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷ് നെയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മേൽശാന്തി നറുക്കെടുപ്പിൽ പങ്കാളിയായിരുന്ന മധുസൂദനൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post