സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് ഫഹദ് ഫാസിൽ. വളരെ സെലക്ടീവ് ആയി മാത്രം സിനിമകൾ ചെയ്യുന്ന താരത്തിന്റെ അനവസാനം പുറത്തിറങ്ങിയ ചിത്രം ധൂമം ആണ്. കുറേ നാളുകളായി താരത്തെ കുറിച്ചുള്ള വാർത്തകളൊന്നും കാണാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ, സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച ഫഹദ് ആയി മാറിയിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം നസ്‌റിയ നസീം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു കുടുംബ ചിത്രം പങ്കുവച്ചതോടെയാണ് താരത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സീവമായത്. സംവിധായകന്‍ ഫാസിലിന്റെ നാല് മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം അടങ്ങുന്ന ഒരു ഫോട്ടോയാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത്. സംഭവം കുടുംബ ഫോട്ടോയാണെങ്കിലും അതിൽ ഏവരും കൂടുതൽ ശ്രദ്ധിച്ചത് ഫഹദ് ഫാസിലിനെയാണ്. ‘അവസാനം ഫഹദിനെ ഒന്ന് കാണാന്‍ പറ്റി’ എന്നു പറഞ്ഞുകൊണ്ടാണ് പലരും ചിത്രത്തിന് താഴെ കമന്റിട്ടത്.
സമൂഹമാദ്ധ്യമങ്ങളിലും സിനിമയുടെ ഭാഗമായ അഭിമുഖങ്ങളിലുമെല്ലാം താരം വളരെ സജജീവമായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷത്തോളമായി താരം എവിടെയും മുഖം കാണിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം ഡി ആക്ടിവേറ്റ് ചെയ്തു. ഫേസ്ബുക്ക് ഡി ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിലും അതിലും താരത്തെ കാണാനില്ല. താരത്തിന്റെ മുഖം പോലും ഏറെ നാളുകളായി ആരാധകർ കണ്ടിട്ടില്ലെന്നതാണ് സത്യം. വിവാഹവാർഷികത്തിന് പങ്ക്വച്ച ഫോട്ടോയാവട്ടെ നസ്രിയയുമൊത്ത് പുറം തിരിഞ്ഞ് നിൽക്കുന്നത്.
നിരന്തരം ഭർത്താവിന്റെ ഫോട്ടോ പങ്ക് വക്കാറുള്ള നസ്രിയയും ഇപ്പോൾ പിറന്നാളിനും വിവാഹ വാർഷികത്തിനും മാത്രമാണ് ഫഹദിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലിടുന്നത്. ഇതിനും മാത്രം എന്തുണ്ടായി എന്നാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച.
എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ അധികം നല്‍കാത്തത് എന്ന ചോദ്യത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിലല്ലേ വരേണ്ടതുള്ളൂ എന്നായിരുന്നു ഒരു അഭിമുഖത്തിൽ താരം കൊടുത്ത മറുപടി. ഞാന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ ഇഷ്ടമുള്ളത് പോലെ തിരുത്തി കൊടുക്കുമ്പോള്‍ എന്തിനാണ് അഭിമുഖങ്ങള്‍ നല്‍കുന്നതെന്നും ഫഹദ് ചോദിച്ചിരുന്നു. ഇതാണോ ഈ മാറ്റത്തിന് പിന്നിലെന്നും ആരാധകർക്ക് സംശയമുണ്ട്.
വിക്രം, മാമന്നന്‍ എന്നീ തമിഴ് സിനിമകളും പുഷ്പയിലെ വില്ലന്‍ വേഷവും മിച്ച പ്രേക്ഷകശ്രദ്ധയാണ് താരത്തിന് നേടിക്കൊടുത്തത്. ആവേശം, പാട്ട്, ഹനുമാന്‍ ദ ഗ്രേറ്റ് എന്നിവയാണ് ഫഹദിന്റേതായി പ്രഖ്യാപിച്ച മൂന്ന് മലയാള സിനിമകള്‍. ഇത് കൂടാതെ വരാനിരിക്കുന്ന പുഷ്പ 2 ഉം മികച്ച പ്രതീക്ഷയാണ് നൽകുന്നത്.
Discussion about this post