ആലപ്പുഴ: പുന്നപ്ര- വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതാ അത്‌ലറ്റുകൾക്ക് വിവേചനം. ദീപശിഖാ പ്രയാണത്തിൽ നിന്നും വനിതാ അത്‌ലറ്റുകളെ ഒഴിവാക്കി. സംഭവത്തിൽ പരാതിയുമായി എഐവൈഎഫ് രംഗത്ത് എത്തി.
കഴിഞ്ഞ മാസം 23 നായിരുന്നു 77ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ ദീപശിഖാ പ്രയാണം നടത്തിയത്. ഇതിൽ എഐവൈഎഫ്- ഡിവൈഎഫ്‌ഐ സംഘടനകളിൽ നിന്നുള്ള 20 അത്‌ലറ്റുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ഇതിൽ നാല് പേർ സ്ത്രീകൾ ആയിരുന്നു. എന്നാൽ ഇവർക്ക് ദീപശിഖ കയ്യിൽ കൊടുക്കാൻ സംഘാടകർ വിസമ്മതിക്കുകയായിരുന്നു.
ഭദ്രദീപമാണെന്നും അതിനാൽ ദീപശിഖ സ്ത്രീകൾ കയ്യിലേന്തുന്നത് അശുദ്ധിയാണെന്നും സിപിഎം നേതാവ് പ്രതികരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു സംഘാടകർ വനിതാ അത്‌ലറ്റുമാരെ മാറ്റി നിർത്തിയത്. ഇതോടെ പതാകവാഹകരായി ഇവർക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടിവന്നു.
സംഭവത്തിൽ അപ്പോൾ തന്നെ ഇടപെട്ടതായി എഐവൈഎഫ് പറഞ്ഞു. എന്നാൽ സിപിഎം നേതാക്കൾ ഇത് വകവച്ചില്ല. സംഭവത്തിൽ സിപിഎം- സിപിഐ സെക്രട്ടറിമാർക്ക് എഐവൈഎഫ് പരാതി നൽകിയിട്ടുണ്ട്.
Discussion about this post