കൊല്ലം : എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ഫോട്ടോകൾ നഗ്നചിത്രങ്ങൾ ആക്കി മാറ്റി വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത യുവാവ് അറസ്റ്റിൽ. മരുതമണ്‍പള്ളി കാറ്റാടി ചിത്തിര ഭവനില്‍ സജി (21) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്ന പെൺകുട്ടികളുടെ ഫോട്ടോകൾ ആയിരുന്നു ഇയാൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ ആക്കി മാറ്റിയിരുന്നത്. തുടർന്ന് ഈ ഫോട്ടോകൾ ഇയാൾ വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കൊല്ലം റൂറൽ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് കേസിൽ അന്വേഷണം നടന്നത്. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
Discussion about this post