എറണാകുളം: പ്രമുഖ വ്‌ളോഗറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിന്റെ താമസം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാഹുലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഈറ്റ് കൊച്ചി ഈറ്റ് എന്നാണ് സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് രാഹുൽ. ഇതിൽ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെയാണ് രുചി വൈവിദ്ധ്യം രാഹുൽ ആളുകളുമായി പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അവസാനമായി രാഹുൽ വീഡിയോ പങ്കുവച്ചത്.
ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. ഭാര്യയും രണ്ട് വയസ്സുള്ള മകനുമാണ് രാഹുലിന് ഉള്ളത്.
Discussion about this post