മലപ്പുറം; മലപ്പുറത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. യുവതി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പെരുവള്ളൂർ സ്വദേശിയായ യുവാവിൽ നിന്ന് 15 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. താൻ ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു ഇവർ പണം ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് യുവാവ് 50000 രൂപ നൽകിയത്.
തട്ടിപ്പ് മനസിലായതോടെ യുവാവ് പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.ബാക്കി പണം തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
വയനാട് സ്വദേശി ജൂമൈല, സുഹൃത്ത് അർഷാദ് എന്നിവരെ പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസാണ് കേസെടുത്തത്. തിരൂരങ്ങാടിക്ക് സമീപം കൊളപ്പുറത്തുള്ള ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. യുവതിയും സുഹൃത്തും പണം വാങ്ങി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
Discussion about this post