തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പോലിസ് വലയിലായി. പള്ളിച്ചല്‍ സ്വദേശി ഷമീറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ചതിച്ചതായി പോലിസ് പറയുന്നു. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഷമീര്‍ ആദ്യം ചതിച്ചത്. പ്രണയം നടിച്ച് പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഇതിന് ശേഷം ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടി അഭയയിലെത്തി. പെണ്‍കുട്ടി അവിടെ വച്ച് ഷമീറിനെ അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. ഈ പെണ്‍കുട്ടി വഴി ഷമീറിന് കത്തുകള്‍ കൈമാറി. എന്നാല്‍ ബാലരാമപുരം സ്വദേശിനിയായ ഈ പെണ്‍കുട്ടിയേയും കത്തുകള്‍ കൈമാറുന്നതിനിടെ ഷമീര്‍ വലയിലാക്കി. ഈ കുട്ടിയേയും ഇയാള്‍ നിരവധി തവണ ശാരീരികമായി ഉപയോഗിച്ചു. പിന്നീട് ഈ പെണ്‍കുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയിലാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.
Discussion about this post